ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യ സമനിലയുമായി രക്ഷപ്പെട്ടു (1-1). 0-1ന്റെ പരാജയം മുന്നില്‍ കണ്ട ഇന്ത്യ കളി തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഡിഫന്‍ഡര്‍ ആദില്‍ ഖാന്‍ നേടിയ ഗോള്‍ നാണക്കേടില്‍ നിന്നു രക്ഷിക്കുകയായിരുന്നു.